/kalakaumudi/media/post_banners/032aee3f46b122846cb0fb81d860bf210c65dd94ac1d49e46b8bdba51d3050de.jpg)
പനജി; രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇടിവെട്ട് ബാറ്റിംങുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കരുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ചണ്ഡീഗഡുമായുള്ള ഗ്രൂപ്പ് സി മത്സരത്തിലാണ് അര്‍ജുന്റെ മിന്നും പ്രകടനം പുറത്തെടുത്തത്.
എട്ടാമനായി ക്രീസിലെത്തിയ താരം 60 ബോളില്‍ 70 റണ്‍സാണ് അടിച്ചെടുത്തത്. 4 സിക്‌സുകളും 6 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഗോവ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 618 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഹോം മത്സരത്തില്‍ ഗോവയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. സുയാഷ് പ്രഭുദേശായി, ദീപ്‌രാജ് ഗാവോങ്കര്‍ എന്നിവര്‍ സെഞ്ചറി നേടി. 364 പന്തുകള്‍ നേരിട്ട സുയാഷ് 197 റണ്‍സ് അടിച്ചെടുത്തു. ദീപ്‌രാജ് 101 പന്തില്‍ 115 റണ്‍സെടുത്തു പുറത്താകാതെനിന്നു. കെ.വി. സിദ്ധാര്‍ഥ് (159 പന്തില്‍ 77), ദര്‍ശന്‍ മിസാല്‍ (73 പന്തില്‍ 46), ഇഷാന്‍ ഗഡേക്കര്‍ (80 പന്തില്‍ 45) എന്നിവരും ഗോവയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുകയാണു ചണ്ഡീഗഡ്. ഒന്‍പത് ഓവറുകള്‍ പന്തെറിഞ്ഞ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍ ഗോവ ത്രിപുരയോടു വന്‍ തോല്‍വി വഴങ്ങിയിരുന്നു. 237 റണ്‍സിനായിരുന്നു ഗോവയുടെ ഞെട്ടിക്കുന്ന തോല്‍വി.