/kalakaumudi/media/post_banners/bb385c60f576b8c90294c90ccc95e7e5305c1a7c6e60821f43cb6e60d601afed.jpg)
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പഞ്ചാബ് കിങ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത് അര്‍ഷ്ദീപ് സിങ്ങിന്റെ ലാസ്റ്റ് ഓവര്‍ ബോളിങ്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ വളരെ 'കൂള്‍' ആയാണ് അര്‍ഷ്ദീപ് പന്തെറിഞ്ഞത്.
അവസാന ഓവറില്‍ മുംബൈ ഇന്ത്യന്‍സിന് കളി ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ പഞ്ചാബ് പേസര്‍ വിട്ടുകൊടുത്തത് വെറും രണ്ട് റണ്‍സായിരുന്നു. ഇതോടെ പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
കഴിഞ്ഞ മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരുന്ന തിലക് വര്‍മയെ 20ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അര്‍ഷ്ദീപ് മടക്കിയത്. വമ്പനടികള്‍ക്കു കെല്‍പുള്ള നേഹല്‍ വധേരയെ നേരിട്ട ആദ്യ പന്തില്‍ തന്നെ അര്‍ഷ്ദീപ് ബോള്‍ഡാക്കി. തുടര്‍ച്ചയായി രണ്ടു പന്തുകളിലും മിഡില്‍ സ്റ്റംപ് രണ്ടായി തകര്‍ന്നു. 24 ലക്ഷം രൂപ വില വരുന്ന എല്‍ഇഡി സ്റ്റംപുകളാണ് അര്‍ഷ്ദീപ് എറിഞ്ഞുതകര്‍ത്തത്.
മൂന്ന് സ്റ്റംപുകളില്‍ ഒരെണ്ണം തകരാറായാല്‍ പോലും ആ സെറ്റ് തന്നെ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണു ക്രിക്കറ്റ് വിദഗ്ധരുടെ പ്രതികരണം.
മത്സരത്തില്‍ നാല് ഓവറുകള്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് സിങ് 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണു വീഴ്ത്തിയത്. ഇതോടെ ഏഴ് മത്സരങ്ങളില്‍നിന്ന് 13 വിക്കറ്റുകളുമായി അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയിലും മുന്നിലെത്തി.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">