ആഷസ് ടെസ്റ്റ്; ഓസ്‌ട്രേലിയയ്ക്ക് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ 281 റണ്‍സ് ലക്ഷ്യവുമായാണ് ഓസീസ് ബാറ്റിങ്ങിനിറങ്ങിയത്.

author-image
Web Desk
New Update
ആഷസ് ടെസ്റ്റ്; ഓസ്‌ട്രേലിയയ്ക്ക് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം

എജ്ബാസ്റ്റന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ 281 റണ്‍സ് ലക്ഷ്യവുമായാണ് ഓസീസ് ബാറ്റിങ്ങിനിറങ്ങിയത്.

92.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയത്തിലെത്തി. 9ാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും (73 പന്തില്‍ 44*) നേഥന്‍ ലയണും (28 പന്തില്‍ 16*) നേടിയ 55 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചത്.

സ്‌കോര്‍: ഇംഗ്ലണ്ട് 8ന് 393 ഡിക്ലയേഡ്, 273നു പുറത്ത്. ഓസ്‌ട്രേലിയ 386നു പുറത്ത്, 8ന് 282. ഉസ്മാന്‍ ഖവാജയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. താരം ഓസീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചറിയും നേടിയിരുന്നു.28 മുതല്‍ ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റ് നടക്കും. 

england australia ashes test