/kalakaumudi/media/post_banners/e463300a5565b66e47b28f15b1966ca9dce9243a65d08e882cd40e8b7af815eb.jpg)
ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 3 വിക്കറ്റ് നഷ്ടമായി. 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ, വിക്കറ്റ് നഷ്ടപ്പെടാതെ 135 റണ്‍സ് എന്ന നിലയിലാണ് അഞ്ചാംദിനം ആരംഭിച്ചത്. 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് 3 വിക്കറ്റ് നഷ്ടമായത്.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ 60 റണ്‍സും ഉസ്മാന്‍ ഖവാജ 72 റണ്‍സുമെടുത്ത് പുറത്തായി. ക്രിസ്വോക്‌സിനാണ് ഇരുവരുടെയും വിക്കറ്റ്.
13 റണ്‍സ് നേടിയ മാര്‍നസ് ലബുഷൈനെ മാര്‍ക്ക് വുഡ് സാക് ക്രൗളിയുടെ കൈകളിലെത്തിച്ചു. 27 റണ്‍സുമായി സ്റ്റീവ് സ്മിത്തും 29 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത്.
75 ഓവര്‍ ശേഷിക്കെ ഓസീസിന് ജയിക്കാന്‍ 161 റണ്‍സ് കൂടി വേണം. നിലവില്‍ 21ന് പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ് ഓസീസ്.