/kalakaumudi/media/post_banners/fd1c7490968c7086ab24c00efb80b6aba9730ef0294f9ff2b2f6401e9b975f27.jpg)
ലാഹോര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ബംഗ്ലാദേശിന് സൂപ്പര്‍ ഫോറിലെത്താന്‍ ഈ മത്സരത്തില്‍ ജയിക്കണം.
ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 42.4 ഓവറില്‍ 164 റണ്‍സിന് ഓള്‍ ഔട്ടായി. 89 റണ്‍സെടുത്ത നജ്മുള്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് ലങ്കക്കെതിരെ ബാറ്റിംഗില്‍ തിളങ്ങിയത്.
പാക്കിസ്ഥാനെ ഏകദിന പരമ്പരയില്‍ വിറപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. ബംഗ്ലാദേശിനെ വീഴ്ത്തിയാല്‍ അഫ്ഗാന് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്താം.