/kalakaumudi/media/post_banners/43ae64fa8075ba3fa7ba017d4ae7455c3b969322a893a90c30db96ff42867499.jpg)
കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. പതും നിസങ്ക 40ഉം കുശല്‍ മെന്‍ഡിന്‍സ് 50ഉം റണ്‍സ് നേടി.
ഒരറ്റത്ത് വിക്കറ്റ് നഷ്ടമാകുമ്പോഴും സദിര സമരവിക്രമ ഒരറ്റത്ത് ഉറച്ചുനിന്ന് 72 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പടെ 93 റണ്‍സ് നേടി. ഇന്നിംഗ്‌സിന്റെ അവസാന പന്തുവരെ സമരവിക്രമ ക്രീസില്‍ ഉണ്ടായിരുന്നു.
50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സിലെത്തി.
ബം?ഗ്ലാദേശ് നിരയില്‍ ടസ്‌കിന്‍ അഹമ്മദും ഹസന്‍ മഹുമദും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു. ഷൊറിഫുള്‍ ഇസ്ലാമിനാണ് രണ്ട് വിക്കറ്റുകള്‍.