ഏഷ്യാ കപ്പ്: മത്സരങ്ങള്‍ കൊളംബോയില്‍ തന്നെ, വേദി മാറ്റില്ല

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളുടെ വേദി മാറ്റില്ല. മത്സരങ്ങള്‍ കൊളംബോയില്‍ വച്ചുതന്നെ നടത്തും.

author-image
Web Desk
New Update
ഏഷ്യാ കപ്പ്: മത്സരങ്ങള്‍ കൊളംബോയില്‍ തന്നെ, വേദി മാറ്റില്ല

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളുടെ വേദി മാറ്റില്ല. മത്സരങ്ങള്‍ കൊളംബോയില്‍ വച്ചുതന്നെ നടത്തും. മഴമൂലം കൊളംബോയില്‍ നിന്ന് മത്സരങ്ങള്‍ ഹംബന്‍ടോട്ടയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് മത്സര വേദികള്‍ മാറ്റില്ലെന്ന് അറിയിച്ചത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്, പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് ചാനല്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമുള്ള ചര്‍ച്ചയ്ക്കൊടുവിലാണ് എ.സി.സി. ഈ തീരുമാനം കൈക്കൊണ്ടത്. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോഴേക്കും മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് എ.സി.സി.യുടെ കണക്കുകൂട്ടല്‍.

ചെറിയ സമയത്തിനുള്ളില്‍ സാമഗ്രികളെല്ലാം തന്നെ ഹംബന്‍ടോട്ടയിലേക്ക് മാറ്റുന്നത് പ്രാവര്‍ത്തികമല്ല എന്ന് ബ്രോഡ്കാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്, കൊളംബോയില്‍ തന്നെ മത്സരം നടത്താന്‍ തീരുമാനിച്ചത്.

 

cricket asia cup cricket