ഏഷ്യാ കപ്പ് ടീമില്‍ രാഹുലും ശ്രേയസും; സഞ്ജു റിസര്‍വ് താരം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. മലയാളി താരം സഞ്ജു സാംസണിനെ റിസര്‍വ് താരമാക്കി.

author-image
Web Desk
New Update
ഏഷ്യാ കപ്പ് ടീമില്‍ രാഹുലും ശ്രേയസും; സഞ്ജു റിസര്‍വ് താരം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. മലയാളി താരം സഞ്ജു സാംസണിനെ റിസര്‍വ് താരമാക്കി.

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.

ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 2 നാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

റിസര്‍വ് താരം സഞ്ജു സാംസണ്‍

asia cup cricket 2023 cricket sports