/kalakaumudi/media/post_banners/5246d2386ef682e810ece78bd996f8864b9dc96899abbc22e39aa95bac12295d.jpg)
കൊളംബൊ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ നേപ്പാളിനെതിരെ മഴനിയമം പ്രകാരം 10 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ പ്ലേഓഫില്‍. മഴ മൂലം 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ സ്വന്തമാക്കി.
തോല്‍വിയോടെ നേപ്പാള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യക്ക് പുറമെ പാകിസ്ഥാനാണ് പ്ലേഓഫിലെത്തിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ 230 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ, നേപ്പാളിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48) എന്നിവരാണ് നേപ്പാളിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 48.2 ഓവറില്‍ നേപ്പാള്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്.