ഇന്ത്യയ്ക്ക് ടോസ്, ബോളിംഗ് തിരഞ്ഞെടുത്തു; മുഹമ്മദ് ഷെമി തിരിച്ചെത്തി

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിനെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.

author-image
Web Desk
New Update
ഇന്ത്യയ്ക്ക് ടോസ്, ബോളിംഗ് തിരഞ്ഞെടുത്തു; മുഹമ്മദ് ഷെമി തിരിച്ചെത്തി

പല്ലെക്കലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിനെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി.

മഴ കളിമുടക്കിയ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനുമായി സമനിലയില്‍ പിരിഞ്ഞതോടെ ഗ്രൂപ്പ് എയില്‍ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ മത്സരം ജയിക്കണം.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

നേപ്പാള്‍ ടീം: കുഷാല്‍ ഭുര്‍തേല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗദേല്‍, ഭിം ഷര്‍കി, സോംപാല്‍ കാമി, ഗുല്‍സന്‍ ഝാ, ദിപേന്ദ്ര സിങ് അയ്രി, കുഷാല്‍ മല്ല, സന്ദീപ് ലെയ്മിച്ചാന്‍, കെ.സി. കരണ്‍, ലളിത് രജ്ബാന്‍ഷി.

ബുംറയ്ക്ക് ആണ്‍കുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ആണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് ബുംറ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന്റെ പേര്.

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ല.

സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ തിരിച്ചെത്തും. പരിക്ക് മൂലം ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്ന ബുംറ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.

india cricket asia cup nepal