ഏഷ്യാ കപ്പ് പോരാട്ടത്തിന് ബുധനാഴ്ച തുടക്കം; ഇന്ത്യ-പാക് മത്സരം ശനിയാഴ്ച

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂര്‍ണമെന്റ്‌ന് ബുധനാഴ്ച തുടക്കം. 6 രാജ്യങ്ങളാണ് മത്സരത്തിനിറങ്ങുന്നത്.

author-image
Web Desk
New Update
ഏഷ്യാ കപ്പ് പോരാട്ടത്തിന് ബുധനാഴ്ച തുടക്കം; ഇന്ത്യ-പാക് മത്സരം ശനിയാഴ്ച

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂര്‍ണമെന്റ്‌ന് ബുധനാഴ്ച തുടക്കം. 6 രാജ്യങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. മുല്‍ത്താന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3 ന് പാക്കിസ്ഥാനും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം.

പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 17 ന് കൊളംബോയില്‍ നടക്കും. ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെകെലെയില്‍ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും തത്സമയം മത്സരം കാണാം.

17 അംഗ ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റിസര്‍വ് താരമായി സഞ്ജു സാംസണും ടീമിലുണ്ട്. പരുക്കിന്റെ പിടിയിലായിരുന്ന കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി.

6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ ടീമുകളുടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍. ഗ്രൂപ്പിലെ എല്ലാ ടീമും മറ്റു 2 ടീമുകളുമായി ഓരോ തവണ കളിക്കും.

ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിനു യോഗ്യത നേടും. സൂപ്പര്‍ ഫോറിലും ഓരോ ടീമും എതിരാളികളുമായി ഓരോ തവണ ഏറ്റുമുട്ടും. സൂപ്പര്‍ ഫോറിലെ മികച്ച 2 ടീമുകളാണ് ഫൈനലിലെത്തുക.

ഫൈനല്‍ ഉള്‍പ്പൈ 13 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.

cricket asia cup cricket india pakistan