കൂറ്റന്‍ സ്‌കോര്‍! അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ബംഗ്ലാദേശ്

ഏഷ്യ കപ്പില്‍ ആദ്യം ബാറ്റ് ചെയ്ത് 334 റണ്‍സ് നേടി ബംഗ്ലാദേശ്. മെഹ്ദി ഹസന്‍, നജ്മുള്‍ ഹൊസൈന്‍ എന്നിവര്‍ നേടിയ സെഞ്ച്വറികളുടെ മികവിലാണ് ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

author-image
Web Desk
New Update
കൂറ്റന്‍ സ്‌കോര്‍! അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ബംഗ്ലാദേശ്

ലാഹോര്‍: ഏഷ്യ കപ്പില്‍ ആദ്യം ബാറ്റ് ചെയ്ത് 334 റണ്‍സ് നേടി ബംഗ്ലാദേശ്. മെഹ്ദി ഹസന്‍, നജ്മുള്‍ ഹൊസൈന്‍ എന്നിവര്‍ നേടിയ സെഞ്ച്വറികളുടെ മികവിലാണ് ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ മൊഹമ്മദ് നൈയിമും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് പത്തോവറില്‍ 60 റണ്‍സ് ബംഗ്ലാദേശിന് നല്‍കി. എന്നാല്‍, നൈമിനെയും തൗഹിദ് ഹൃദോയിയെയും അടുത്തടുത്ത ഓവറുകളില്‍ ബംഗ്ലാദേശിന് നഷ്ടമായി.

രണ്ടു വിക്കറ്റിന് 63 റണ്‍സ് എന്ന നിലയില്‍ നിന്ന് മെഹ്ദി ഹസന്‍ മിറാസിന്റെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെയും ബാറ്റിംഗ് മികവാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 215 റണ്‍സാണ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ നേടിയത്.

മെഹ്ദി ഹസന്‍ ആദ്യം സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍, അധികം വൈകാതെ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും സെഞ്ച്വറി പൂര്‍ത്തിയാക്കി.

15 പന്തില്‍ 25 റണ്‍സ് നേടി മുഷ്ഫിക്കുര്‍ റഹിമും അവസാന ഓവറുകളില്‍ മികവ് പുലര്‍ത്തി. ഷാക്കിബ് അല്‍ ഹസന്‍ 18 പന്തില്‍ പുറത്താകാതെ 32 റണ്‍സും ഷമീം ഹൊസൈന്‍ 6 പന്തില്‍ 11 റണ്‍സും നേടി. അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 30 റണ്‍സാണ് നേടിയത്.

 

afganistan asia cup cricket bengladesh