/kalakaumudi/media/post_banners/0b2637400735e713150b674de0a574c6c640fec7a05a8f1c5b60176eecce4419.jpg)
ഇസ്‌ലാമബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ തന്നെ നടത്തണമെന്നാണ് പിസിബിയുടെ പുതിയ നിലപാട്.
ഹൈബ്രിഡ് മോഡലായി ഏഷ്യാകപ്പ് ക്രിക്കറ്റ് നടത്താനുള്ള തീരുമാനം നേരത്തേ പാകിസ്ഥാന്‍ തന്നെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ പിസിബി തലവനായി സാക്ക അഷറഫ് ചുമതലയേറ്റതോടെയാണ് അവര്‍ തീരുമാനം മാറ്റിയത്.
ഏഷ്യാ കപ്പിലെ നാലു മത്സരങ്ങള്‍ പാക്കിസ്ഥാനിലും ബാക്കി ശ്രീലങ്കയിലും നടത്താനാണു നേരത്തേ ധാരണയായത്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കേണ്ടത്.
ഏഷ്യാകപ്പ് കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ഉറച്ച നിലപാടാണ് ബിസിസിഐ തുടക്കം മുതല്‍ സ്വീകരിച്ചത്. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാക്കിസ്ഥാന് പുറത്തുനടത്താമെന്ന ഹൈബ്രിഡ് മോഡലുമായി പാക്കിസ്ഥാനെത്തിയത്. ചര്‍ച്ചകള്‍ക്കു ശേഷം ഇന്ത്യയുടെ കളികളും മറ്റു പ്രധാന മത്സരങ്ങളും ശ്രീലങ്കയില്‍ നടത്താന്‍ ധാരണയായി.
നാലു കളികള്‍ മാത്രമായിരിക്കും ധാരണ പ്രകാരം പാക്കിസ്ഥാന് സ്വന്തം സ്റ്റേഡിയങ്ങളില്‍ നടത്താന്‍ സാധിക്കുക. ഏഷ്യാകപ്പിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റി.