ഏഷ്യാ കപ്പ്: നേപ്പാളിനെതിരെ പാകിസ്ഥാന് ടോസ്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാന് ടോസ്. നേപ്പാളിനെതിരായ മത്സരത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്തു.

author-image
Web Desk
New Update
ഏഷ്യാ കപ്പ്: നേപ്പാളിനെതിരെ പാകിസ്ഥാന് ടോസ്

 

മുല്‍ത്താന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാന് ടോസ്. നേപ്പാളിനെതിരായ മത്സരത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്തു.

പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 17 ന് കൊളംബോയില്‍ നടക്കും. ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെകെലെയില്‍ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍ ടീമുകളുടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍. ഗ്രൂപ്പിലെ എല്ലാ ടീമും മറ്റു 2 ടീമുകളുമായി ഓരോ തവണ കളിക്കും.

ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിനു യോഗ്യത നേടും. സൂപ്പര്‍ ഫോറിലും ഓരോ ടീമും എതിരാളികളുമായി ഓരോ തവണ ഏറ്റുമുട്ടും. സൂപ്പര്‍ ഫോറിലെ മികച്ച 2 ടീമുകളാണ് ഫൈനലിലെത്തുക.

ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.

cricket asia cup cricket sports