/kalakaumudi/media/post_banners/5fb7c78dfa3dec6b049c9095ac8d13bcd784a6f1fc7d27542dd9b4ca89cf109d.jpg)
പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
മൂന്ന് വീതം പേസര്‍മാരും സ്പിന്നര്‍മാരുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. 22കാരനായ ബാറ്റര്‍ തന്‍സിദ് ബംഗ്ലാദേശിനായി അരങ്ങേറ്റം കളിക്കുന്നു. ലങ്കന്‍ നിരയില്‍ ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും മൂന്ന് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമാണുള്ളത്.
പ്ലേയിംഗ് ഇലവനുകള്‍
ശ്രീലങ്ക: പാതും നിസങ്ക, ദിമുത് കരുണരത്നെ, കുശാല്‍ മെന്‍ഡിസ്(വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദാസുന്‍ ശനക(ക്യാപ്റ്റന്‍), ദുനിത് വെല്ലാലേജ്, മഹീഷ് തീക്ഷന, കാസുന്‍ രജിത, മതീഷ് പതിരാന.
ബംഗ്ലാദേശ്: മുഹമ്മദ് നയീം, തന്‍സിദ് ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, തൗഹിദ് ഹ്രിദോയി, ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), മുഷ്ഫീഖുര്‍ റഹീം(വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഷൊരീഫുള്‍ ഇസ്ലം, മുസ്താഫിസൂര്‍ റഹ്‌മാന്‍.