രോഹിതും ഗില്ലും നല്‍കിയത് മികച്ച തുടക്കം; ശ്രദ്ധയോടെ കോലിയും രാഹുലും

2023 ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ മത്സരം റിസര്‍വ് ദിനത്തില്‍ ആരംഭിച്ചു. വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ക്രീസില്‍.

author-image
Web Desk
New Update
രോഹിതും ഗില്ലും നല്‍കിയത് മികച്ച തുടക്കം; ശ്രദ്ധയോടെ കോലിയും രാഹുലും

കൊളംബോ: 2023 ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ മത്സരം റിസര്‍വ് ദിനത്തില്‍ ആരംഭിച്ചു. വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ക്രീസില്‍. ഞായറാഴ്ച മഴ പെയ്തതിനെ തുടര്‍ന്നാണ് റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റിയത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്തായി.

ഗില്‍ 13-ാം ഓവറില്‍ അര്‍ധസെഞ്ചുറി നേടി. 37 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.

ഗില്ലിന് പുറകേ രോഹിത്തും അര്‍ധസെഞ്ചുറി നേടി. 42 പന്തുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്റെ അര്‍ധസെഞ്ചുറി പിറന്നത്.

അര്‍ധസെഞ്ചുറി നേടിയ പിന്നാലെ ഇരുവരും പുറത്തായി. രോഹിത്താണ് ആദ്യം വീണത്. 49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 56 റണ്‍സെടുത്ത രോഹിത്തിനെ ശദബ് ഖാന്‍ ഫഹീം അഷറഫിന്റെ കൈയിലെത്തിച്ചു.

പിന്നാലെ ഗില്ലും വീണു. 52 പന്തില്‍ നിന്ന് 10 ഫോറടക്കം 58 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി സല്‍മാന്‍ അലിയുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 123 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ആദ്യ വിക്കറ്റില്‍ രോഹിതും ഗില്ലും 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

പിന്നാലെ ക്രീസിലൊന്നിച്ച കെ.എല്‍.രാഹുലും വിരാട് കോലിയും ഇ്രന്നിങ്സ് പടുത്തുയര്‍ത്തി. 24.1 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്.

india cricket pakistan asia cup cricket