/kalakaumudi/media/post_banners/210b7efb71b4977c6bf2d1044053ae0e1438c1ffb80e4acbe672f8d754c443fc.jpg)
കൊളംബോ: ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 266 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ബംഗ്ലദേശ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റു നഷ്ടത്തില്‍ 265 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (85 പന്തില്‍ 80), തൗഹിദ് ഹൃദോയ് (81 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ചറികളാണ് ബംഗ്ലദേശ് ഇന്നിങ്‌സിന് തുണയായത്.
നസും അഹമ്മദ് 45 പന്തില്‍ 44 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മെഹ്ദി ഹസന്‍ (23 പന്തില്‍ 29*), തന്‍സിം ഹസന്‍ സാകിബ് (8 പന്തില്‍ 14*) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെയാണ് സ്‌കോര്‍ 250 കടന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
