/kalakaumudi/media/post_banners/df89b1d8121b03cec1867db7f5c783d3176bcd059427c8fea984918b845278d9.jpg)
മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ കൂറ്റന്‍ സ്‌കോറുമായി പാകിസ്ഥാന്‍. നായകന്‍ ബാബര്‍ അസമിന്റെയും മധ്യനിര താരം ഇഫ്തീഖര്‍ അഹമ്മദിന്റേയും സെഞ്ചുറിയുടെ കരുത്തിലാണ് പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 റണ്‍സെടുത്തത്.
19-ാം ഏകദിന സെഞ്ച്വറി തികച്ച ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി മടങ്ങി. ഇഫ്തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനെ തുടക്കത്തില്‍ നേപ്പാള്‍ വിറപ്പിച്ചെങ്കിലും 6.1 ഓവറില്‍ 25 റണ്‍സിനിടെ ഓപ്പണര്‍മാരെ പാകിസ്ഥാന് നഷ്ടമായി.