/kalakaumudi/media/post_banners/f6b29c56d7c1f755007f35ccd61fcded98b5017108c4e7c9bfee0d60507d64b4.jpg)
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പൊരുതി തോറ്റു. ശ്രീലങ്കയ്ക്കെതിരെ 292 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന്‍ 37.4 ഓവറില്‍ 289 റണ്‍സില്‍ പുറത്തായി.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ബംഗ്ലാദേശിന് പിന്നാലെ ശ്രീലങ്ക സൂപ്പര്‍ ഫോറിലെത്തി. അഫ്ഗാനിസ്ഥാന്‍ പുറത്തായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ പാതും നിസങ്കയും ദിമുത് കരുണരത്‌നെയും മികച്ച തുടക്കം നല്‍കി. 35 പന്തില്‍ 32 റണ്‍സെടുത്ത കരുണരത്‌നെ ഇന്നിംഗ്സിലെ 11-ാം ഓവറില്‍ മടങ്ങി.
വൈകാതെ പാതും നിസങ്കയും (40 പന്തില്‍ 41), സദീര സമരവിക്രമയും(8 പന്തില്‍ 3) പുറത്തായി. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും ചരിത് അസലങ്കയും ലങ്കയുടെ രക്ഷയ്ക്കെത്തി.
അസലങ്ക 43 പന്തില്‍ 36 ഉം ധനഞ്ജയ ഡിസില്‍വ 19 പന്തില്‍ 14 ഉം ക്യാപ്റ്റന്‍ ദാസുന്‍ ശനക 8 പന്തില്‍ 5 ഉം റണ്‍സെടുത്ത് പുറത്തായി. കുശാല്‍ മെന്‍ഡിസ് സെഞ്ചുറിക്കരികെ പുറത്തായി.
84 പന്ത് നേരിട്ട മെന്‍ഡിസ് ആറ് ഫോറും മൂന്ന് സിക്സും സഹിതം 92 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹീഷ തീക്ഷനയും(24 പന്തില്‍ 28), ദുനിതും(39 പന്തില്‍ 33*) ലങ്കയെ 50 ഓവറില്‍ 291-8 എന്ന ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചു.