/kalakaumudi/media/post_banners/2354a6f9d452a464e6769f12bff7d5663f30403a33dbeff3d53674ac8bf730ba.jpg)
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടോസ് നഷ്ടമായി ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് 26 ഓവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ്. 67 പന്തില്‍ നിന്ന് 60 റണ്‍സുമായി നായകന്‍ ഷാക്കിബ് അല്‍ ഹസനും 36 പന്തില്‍ 25 റണ്‍സുമായി തൗഹിദ് ഹൃദോയിയുമാണ് ക്രീസില്‍.
ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ ഠാക്കൂര്‍ 2 വിക്കറ്റും മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
തകര്‍ച്ചയോടെയാണ് ബംഗ്ലാദേശിന്റെ തുടക്കം. രക്ഷകരായി എത്തിയ ഷാക്കിബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയാണ്. ന്‍സിദ് ഹസന്‍ (13), ലിട്ടണ്‍ ദാസ് (0), അനാമുള്‍ ഹഖ് (4), മെഹിദി ഹസന്‍ (13) എന്നിവരാണ് പുറത്തായത്.
പ്ലേയിങ് ഇലവന്‍
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ബംഗ്ലദേശ് ടീം: ലിട്ടണ്‍ ദാസ്, മെഹിദി ഹസന്‍, തന്‍സിദ് ഹസന്‍, അനാമുള്‍ ഹഖ്, ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈന്‍, മെഹ്ദി ഹസന്‍, നസൂം അഹമ്മദ്, തന്‍സിദ് ഹസന്‍ സാകിബ്, മുസ്താഫിസുര്‍ റഹ്‌മാന്‍.