സ്പിന്നര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി; ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സെടുത്തു.

author-image
Web Desk
New Update
സ്പിന്നര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി; ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം

 

കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സെടുത്തു.

ഇന്ത്യന്‍ ഇന്നിങ്‌സ് 47 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ എത്തി. തുടര്‍ന്ന് അല്‍പസമയത്തിനു ശേഷം മത്സരം പുനഃരാരംഭിച്ചു. എന്നാല്‍, 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍, പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. ചരിത് അസലങ്ക 9 ഓവറില്‍ 18 റണ്‍സ് മാത്രം നല്‍കി നാലു വിക്കറ്റെടുത്തു.

രോഹിത് ശര്‍മ അര്‍ധ സെഞ്ചറി നേടി. 48 പന്തുകള്‍ നേരിട്ട രോഹിത് 53 റണ്‍സെടുത്തു.

cricket india srilanka asia cup