ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയം; ബംഗ്ലാദേശിന് നിരാശ

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ശ്രീലങ്ക. 258 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 236 ല്‍ എല്ലാവരും പുറത്തായി.

author-image
Web Desk
New Update
ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയം; ബംഗ്ലാദേശിന് നിരാശ

കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ശ്രീലങ്ക. 258 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 236 ല്‍ എല്ലാവരും പുറത്തായി.

ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ദിമുത് കരുണരത്‌നയുടെ വിക്കറ്റ് നഷ്ടമായത് വന്‍ തിരിച്ചടിയായി.

പതും നിസങ്ക 40ഉം കുശല്‍ മെന്‍ഡിന്‍സ് 50ഉം റണ്‍സ് നേടി. സദിര സമരവിക്രമ 72 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പടെ 93 റണ്‍സ് നേടി.

ഇന്നിംഗ്‌സിന്റെ അവസാന പന്തുവരെ സമരവിക്രമ ക്രീസില്‍ ഉണ്ടായിരുന്നു. 50 ഓവറില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറാമനായി ഇറങ്ങിയ തൗഹിദ് ഹൃദോയ് ഒറ്റയ്ക്ക് പോരാടി 97 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 82 റണ്‍സ് അടിച്ചെടുത്തു. നസും അഹമ്മദിനെ മതീശ പതിരാന പുറത്താക്കി.

സൂപ്പര്‍ ഫോറിലെ രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ ഫൈനല്‍ സാധ്യതകള്‍ അടഞ്ഞു.

cricket srilanka bengladesh asia cup