സ്പിന്നര്‍മാര്‍ തകര്‍ത്താടി; ഇന്ത്യ തകര്‍ന്നു; മഴ തകര്‍ത്തുപെയ്തു!

മഴ എത്തിയതോടെ ഏഷ്യാകപ്പിലെ ഇന്ത്യ ശ്രീലങ്ക മത്സരം നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കാന്‍ മൂന്ന് ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മഴ പെയ്തത്.

author-image
Web Desk
New Update
സ്പിന്നര്‍മാര്‍ തകര്‍ത്താടി; ഇന്ത്യ തകര്‍ന്നു; മഴ തകര്‍ത്തുപെയ്തു!

കൊളംബോ: മഴ എത്തിയതോടെ ഏഷ്യാകപ്പിലെ ഇന്ത്യ ശ്രീലങ്ക മത്സരം നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കാന്‍ മൂന്ന് ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മഴ പെയ്തത്.

47 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അക്ഷര്‍ പട്ടേല്‍ (29 പന്തില്‍ 15), മുഹമ്മദ് സിറാജ് (13 പന്തില്‍ രണ്ട്) എന്നിവരാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍, ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു.

അഞ്ച് വിക്കറ്റ് വീഴ്ത്തി സ്പിന്നര്‍ ദുനിത് വെല്ലാലഗെ ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തു. രോഹിത് ശര്‍മ അര്‍ധ സെഞ്ചറി നേടി. 48 പന്തുകള്‍ നേരിട്ട രോഹിത് 53 റണ്‍സെടുത്തു.

ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലേയിങ് ഇലവന്‍: പതും നിസംഗ, ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ശനാക, ദുനിത് വെലാലഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീഷ പതിരന.

india cricket srilanka asia cup