ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സിറിയയെ നേരിടാന്‍ ഇന്ത്യ...

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ചൊവ്വാഴ്ച സിറിയയ്‌ക്കെതിരെ ഇന്ത്യ മത്സരിക്കും.

author-image
Athira
New Update
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സിറിയയെ നേരിടാന്‍ ഇന്ത്യ...

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ചൊവ്വാഴ്ച സിറിയയ്‌ക്കെതിരെ ഇന്ത്യ മത്സരിക്കും. ഇന്ന് വൈകീട്ട് 5 നാണ് മത്സരം തുടങ്ങുന്നത്. സിറിയയെ നേരിടാന്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കളത്തിലേക്കിറങ്ങും. പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ കളിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ അതിഗംഭീരമായി കളിച്ച സിറിയയെ പ്രതിരോധിക്കുക എന്നത് ഇന്ത്യന്‍ ടീമിനുള്ള വെല്ലുവിളിയാണ്
.എന്നാല്‍ സമീപകാലത്ത് ഇന്ത്യ സിറിയയ്ക്ക് വഴങ്ങി കൊടുത്തിട്ടുമില്ല.

ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാക്കാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ എത്താന്‍ കഴിയും. എന്നാല്‍ ഇവര്‍ക്കൊപ്പം ആറ് ഗ്രൂപ്പിലെയും മൂന്നാം സ്ഥാനത്തെത്തുന്ന നാല് മികച്ച ടീമുകള്‍ക്കും അടുത്ത റൗണ്ടില്‍ എത്താന്‍ കഴിയും. കുറഞ്ഞത് മൂന്ന് ഗോളിന്റെയെങ്കിലും വ്യത്യാസത്തില്‍ സിറിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തും. എന്നാല്‍ മറ്റ് ആറ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുടെ ഗോള്‍ വ്യത്യാസം കൂടി അറിഞ്ഞാലെ ഇന്ത്യയ്ക്ക് സാധ്യതകള്‍ തീരുമാനിക്കാന്‍ കഴിയു.

sports news Latest News sports updates