ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; കലാശപ്പോരിന് തയ്യാറായി ജോര്‍ദാന്‍

ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനലിലേക്ക് യോഗ്യത നേടി ജോര്‍ദാന്‍.

author-image
Athira
New Update
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; കലാശപ്പോരിന് തയ്യാറായി ജോര്‍ദാന്‍

അര്‍ റയാന്‍: ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനലിലേക്ക് യോഗ്യത നേടി ജോര്‍ദാന്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ദാന്‍ ദക്ഷിണ കൊറിയയെ വീഴ്ത്തിയത്. വ്യാഴാഴ്ച നടക്കുന്ന ഖത്തര്‍-ഇറാന്‍ മത്സര വിജയികള്‍ ഫൈനലില്‍ ജോര്‍ദാന് എതിരാളികളാകും. മത്സരത്തിന്റെ തുടക്കത്തില്‍ ജോര്‍ദാന്റെ നിയന്ത്രണത്തിലായിരുന്നു പന്ത്. കൊറിയ മത്സരത്തില്‍ പതിയെ താളം വീണ്ടെടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ദക്ഷിണ കൊറിയയായിരുന്നു മുന്നില്‍. എങ്കിലും ഇരു ടീമുകള്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല.

മത്സരത്തിന്റെ 53-ാം മിനിറ്റില്‍ യസാന്‍ അല്‍-നൈമത്ത്, 66-ാം മിനിറ്റില്‍ മൂസ അല്‍-താമാരി എന്നിവര്‍ ഗോളുകള്‍ നേടി. മത്സരം അവസാനിക്കുമ്പോള്‍ 30 ശതമാനം പന്തിന്റെ നിയന്ത്രണം മാത്രമായിരുന്നു ജോര്‍ദാന് ഉണ്ടായിരുന്നത്. എന്നാല്‍ ജോര്‍ദാന്‍ എട്ട് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച് ഫൈനല്‍ യോഗ്യത നേടി.

 

 

sports updates sports news Latest News