ഏഷ്യന്‍ കപ്പ്; ഖത്തര്‍ സെമിയില്‍, രണ്ടാം സെമിയില്‍ ഇറാന്‍ എതിരാളികള്‍

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഉസ്ബെക്കിസ്ഥാനെ 32നു തോല്‍പിച്ച്, ഖത്തര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.

author-image
Athira
New Update
ഏഷ്യന്‍ കപ്പ്; ഖത്തര്‍ സെമിയില്‍, രണ്ടാം സെമിയില്‍ ഇറാന്‍ എതിരാളികള്‍

ഖത്തര്‍: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഉസ്ബെക്കിസ്ഥാനെ 32നു തോല്‍പിച്ച്, ഖത്തര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമില്‍ സ്‌കോര്‍ 11 സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍കീപ്പര്‍ മെഷാല്‍ ബര്‍ഷാമാണ് ഖത്തറിന്റെ മുന്നേറ്റത്തിന് സഹായിച്ചത്.

ബുധനാഴ്ച രാത്രി 8.30ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇറാന്‍ ആണ് ഖത്തറിന്റെ എതിരാളികള്‍.നാലുവട്ടം ചാംപ്യന്‍ന്മാരും ഏഷ്യന്‍ വന്‍കരയിലെ ടോപ് റാങ്കുകാരുമായ ജപ്പാനെ കീഴടക്കിയാണ് ഇറാന്‍ സെമിയില്‍ കടന്നത്. ആദ്യ സെമിയില്‍ നാളെ രാത്രി 8.30ന് ജോര്‍ദാന്‍ ദക്ഷിണ കൊറിയയെ നേരിടും. ഇന്നു മത്സരമില്ല.

 

sports news Latest News sports updates