ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങള്‍ കാണാനില്ല; ടീമിന്റ പ്രകടനത്തെ ബാധിച്ചു

2023 സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞുള്ള വിമാനയാത്രയ്ക്കിടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ജിപിഎസ് വെസ്റ്റ് നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.

author-image
Athira
New Update
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങള്‍ കാണാനില്ല; ടീമിന്റ പ്രകടനത്തെ ബാധിച്ചു

 

ന്യൂഡല്‍ഹി; 2023 സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞുള്ള വിമാനയാത്രയ്ക്കിടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ജിപിഎസ് വെസ്റ്റ് നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ കപ്പിലെ 3 മത്സരങ്ങളും തോറ്റതിനു പിന്നാലെ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ജിപിഎസ് വെസ്റ്റ് ഇല്ലാത്തതിനാല്‍ ടീമിന്റെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചുവെന്ന് കോച്ച് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിനു ശേഷമുള്ള വിമാനയാത്രയിലാണ് ജിപിഎസ് വെസ്റ്റ് നഷ്ടപ്പെട്ടത്. 4 എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളിലായാണ് ടീം സഞ്ചരിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ ജി.പി.എസ് വസ്ത്രങ്ങള്‍ കണ്ടെത്താനായിട്ടില്ല.

താരങ്ങളുടെ ശരീരക്ഷമത വിലയിരുത്താന്‍ ജിപിഎസ് മേല്‍വസ്ത്രം 2015 മുതലാണ് ഇന്ത്യന്‍ ടീം ഉപയോഗിച്ചു തുടങ്ങിയത്.  ജി.പി.എസ് വസ്ത്രങ്ങള്‍ കാണാതായതോടെ ഖത്തറില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് മത്സരങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാതെയാണു ടീം കളത്തിലിറങ്ങിയത്.

 

news updates sports news Latest News