By Web Desk.28 09 2023
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ വിഭാഗം ഫുട്ബോളില്‍ ഇന്ത്യ പുറത്തായി. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സൗദി അറേബ്യയാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ കീഴടക്കായത്.
സൗദി താരം മൊഹമ്മദ് ഖലീല്‍ മാരനാണ് ഇരട്ട ഗോളുകള്‍ നേടി സൗദിയെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ സൗദിയാണ് മുന്നേറിയത്. 22-ാം മിനിറ്റില്‍ സൗദി താരം മുസാബ് അല്‍ ജുവൈറിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി.
25-ാം മിനിറ്റില്‍ മാരന്‍ തൊടുത്ത ഷോട്ടും 40-ാം മിനിറ്റില്‍ അല്‍ ജുവൈര്‍ എടുത്ത ഫ്രീകിക്കും ധീരജ് സേവ് ചെയ്തു. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയില്‍ സൗദി ആധിപത്യം നേടി. ആറ് മിനിറ്റിനുള്ളിലാണ് മാരന്റെ രണ്ട് ഗോളുകള്‍ പിറന്നത്. 51-ാം മിനിറ്റിലായിരുന്നു സൗദി ആദ്യ ലീഡെടുത്തത്.
57-ാം മിനിറ്റില്‍ സൗദിയുടെ രണ്ടാമത്തെ ഗോളും പിറന്നു. മാരനാണ് രണ്ടാമത്തെ ഗോളും നേടിയത്.