45 രാജ്യങ്ങള്‍, 12417 കായികതാരങ്ങള്‍... ബിഗ് ലോട്ടസ് സ്‌റ്റേഡിയത്തില്‍ കായിക മാമാങ്കം

By Hiba.23 09 2023

imran-azhar

 

 

ഹാങ്ചോ: 19–ാം ഏഷ്യൻ ഗെയിംസിന് ചൈനയുടെ ഹാങ്ചോയിൽ ശനിയാഴ്ച്ച ഔദ്യോഗിക തുടക്കം കുറിക്കും.താമരയുടെ ആകൃതിയിലുള്ള ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കുക. 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വെർച്വലായി ഒരുമിച്ചു തെളിയിക്കുന്ന ദീപനാളത്തിലൂടെയാകും 19–ാം ഗെയിംസിന് തുടക്കമാകുക. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. 

 

45 രാജ്യങ്ങളിൽ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസിൽ മത്സരിക്കുന്നത്. മാർച്ച് പാസ്റ്റിൽ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്നും ഇന്ത്യൻ പതാകയേന്തും.

 

നാല് വർഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ വർഷത്തെ ഗെയിംസിന്റെ പ്രത്യേകതയാണ്. 

 

655 കായിക താരങ്ങളെയാണ് ഇക്കുറി ഗെയിംസിൽ ഇന്ത്യ അണിനിരത്തുന്നത്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർ‌ണമടക്കം 70 മെഡലുകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. അത്‌ലറ്റിക്സിലാണ് ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്നത്.

 

ഒപ്പം ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് തുടങ്ങിയവയിലും മെഡൽ പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

 

 

 

 

OTHER SECTIONS