/kalakaumudi/media/post_banners/46a700296f03b240a1341f88095504338f8e286e32a7e1fa2a61d2580ce143b5.jpg)
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ ഷോട്ട് പുട്ടില്‍ കിരണ്‍ ബലിയന്‍ ആണ് വെങ്കല മെഡല്‍ നേടിയത്.
17.36 മീറ്റര്‍ എറിഞ്ഞാണ് കിരണ്‍ വെങ്കലം സ്വന്തമാക്കിയത്. 72 വര്‍ഷത്തിന് ശേഷമാണ് ഷോട്ട് പുട്ടില്‍ ഇന്ത്യ മെഡല്‍ നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം ഇന്ത്യ 33 സ്വന്തമാത്തി, മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തായി. ണ് ഇന്ത്യ.
19.58 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ലിജിയാവോ ഗോങ്ങിനാണ് സ്വര്‍ണം. ചൈനയുടെ തന്നെ ജിയായുവാന്‍ സോങ്ങിനാണ് വെള്ളി.