/kalakaumudi/media/post_banners/9bea813c01eeceedf057b47db25b1f75917f4eae84aeffeb60926fd08143d650.jpg)
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണം. ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ മിക്‌സഡ് ടീമാണ് അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ചത്.
അശ്വാഭ്യാസത്തില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ചൂടുന്നത്. ടീം ഇനത്തില്‍ 209.205 പോയന്റ് നേടിയാണ് ഇന്ത്യ ഒന്നാം കരസ്ഥമാക്കിയത്.
204.88 പോയന്റ് നേടിയ ചൈന വെള്ളിയും 204.852 പോയന്റ് നേടിയ ഹോങ്കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്.
പുരുഷന്‍മാരുടെ 4*100 മെഡ്ലെ റിലേയില്‍ മലയാളിതാരങ്ങളായ സജന്‍ പ്രകാശും ടാനിഷ് മാത്യുവും ഉള്‍പ്പെട്ട ടീം ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം. വൈകുന്നേരം ആറരയ്ക്കാണ് ഫൈനല്‍.