ഏഷ്യന്‍ ഗെയിംഗ് ഫുട്‌ബോള്‍: മ്യാന്‍മറിനെ സമനിലയില്‍ തളച്ച് ഇന്ത്യ പ്രീക്വാര്‍ട്ടറില്‍

By Web Desk.24 09 2023

imran-azhar

 

 


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ മാന്‍മറിനെതിരെ ഇന്ത്യയ്ക്ക് സമനില. ഇന്ത്യ പ്രീക്വാര്‍ട്ടറില്‍ കടക്കുകയും ചെയ്തു.

 

അവസാന ഗ്രൂപ്പ് ലെവമ്യാന്‍മറിനെതിരെ സമനിലയാണെങ്കിലും കൂടുതല്‍ ഗോള്‍ നേടിയതിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.

 

23ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ നേടാനായില്ല.

 

74ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ക്യോ ഹത്വേ ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ മ്യാന്‍മറിനെ ഒപ്പമെത്തിച്ചു. പിന്നീട് മ്യാന്‍മറിന് ഇന്ത്യന്‍ പ്രതിരോധ നിരയെ മറികടക്കാനായില്ല. പ്രീക്വാര്‍ട്ടറില്‍ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.

 

 

 

OTHER SECTIONS