ഏഷ്യന്‍ ഗെയിംസ്: വോളി ബോളില്‍ മുന്‍ ചാമ്പ്യന്മാരെ തകര്‍ത്ത് ഇന്ത്യ

By Web Desk.20 09 2023

imran-azhar

 

 


ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് വോളിബോളില്‍ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ. മുന്‍ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അടുത്ത റൗണ്ടില്‍ പ്രവേശിച്ചത്.

 

മൂന്നു തവണ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്മാരായ ദക്ഷിണ കൊറിയ 2018 ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ ജേതാക്കളാണ്. മത്സരം രണ്ട് മണിക്കൂര്‍ 38 മിനിറ്റ് നീണ്ടു. സ്‌കോര്‍ 2527, 2927, 2522, 2025, 1715.

 

അമിത് ഗുലിയ, അശ്വല്‍ റായ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

 

ജയത്തോടെ അഞ്ചു പോയിന്റുമായി ഇന്ത്യ പൂള്‍ സിയില്‍ ഗ്രൂപ്പ് ചാംപ്യന്മാരായി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കംബോഡിയക്കെതിരെ ഇന്ത്യ 30ന്റെ ജയം സ്വന്തമാക്കിയിരുന്നു.

 

അടുത്ത മത്സരത്തില്‍ ചൈനീസ് തായ്‌പേയ്, മംഗോളിയ എന്നിവയില്‍ ഒരു ടീമിനെ ഇന്ത്യ നേരിടും.

 

 

OTHER SECTIONS