വാഹനാപകടം; മരിച്ച അതിവേഗ ഓട്ടക്കാരന്‍ ഓംകാര്‍ നാഥിന് അന്ത്യാഞ്ജലി

By web desk.01 12 2023

imran-azhar


പുനല്ലൂര്‍: പുനല്ലൂരില്‍ ദേശീയ പാതയിലുണ്ടായ വാഹനപകടത്തില്‍ മരിച്ച അതിവേഗ ഓട്ടക്കാരന്‍ ഓംകാര്‍ നാഥിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കായിക ലോകം. വ്യാഴ്യാഴ്ച പുലര്‍ച്ചെ കൊല്ലം-തിരുമംഗലം ദേശീയപാതയിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.

 

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവില്‍ദാറായിരുന്നു ഓംകാര്‍. ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ ഓംകാര്‍ സംസ്ഥാന തലത്തിലും നിരവധി മെഡലുകള്‍ നേടിയിരുന്നു.

 

സ്‌കൂള്‍ വിദ്യാര്‍ഥിയായ കാലംമുതല്‍ ഒന്നരവര്‍ഷം മുമ്പ് പൊലീസ് സേനയില്‍ എത്തുന്നതുവരെ കായിക മൈതാനത്തെ നയിച്ച നായകനായിരുന്നു ഓംകാര്‍. ഹര്‍ഡില്‍സിലും ഓട്ടത്തിലും ദേശീയ മീറ്റിലടക്കം ഓംകുമാര്‍ വാരിക്കൂട്ടിയ മെഡലുകള്‍ അനവധിയാണ്.

 

ജന്മ നാടായ പുനല്ലൂരിന്റെ മൈതാനങ്ങളിലൂടെയായിരുന്നു ഓംകാര്‍ ഓടിത്തുടങ്ങിയത്. ആറാം ക്ലാസുവരെ പുനലൂര്‍ ശബരിഗിരി സ്‌കൂളിലായിരുന്നു പഠനം. പിന്നീട് സെന്റ് ഗൊരേറ്റി സ്‌കൂളില്‍ ചേര്‍ന്നു. ഇവിടത്തെ കായികാധ്യാപകനായ സി പി ജയചന്ദ്രന്റെ ശിക്ഷണത്തിലായിരുന്നു ആദ്യ പാഠങ്ങള്‍. പിന്നീട് അധ്യാപകരുടെ നിര്‍ദ്ദേശ പ്രകാരം കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില്‍ ചേര്‍ന്നു. പ്ലസ്ടുവിന് ശേഷം മാര്‍ അത്തനേഷ്യസ് കോളേജില്‍ ചേര്‍ന്നതോടെ സര്‍വകലാശാല, അന്തസ്സര്‍വകലാശാല മീറ്റുകളിലെ മിന്നും താരമായി. 2020 ലെ അന്തസ്സര്‍വകലാശാല മീറ്റില്‍ ഓംകാര്‍ വെങ്കലം നേടിയിരുന്നു.

 

 

OTHER SECTIONS