സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു: പൃഥ്വി ഷായ്ക്കും സുഹൃത്തിനും നേരെ ആക്രമണം, യുവതി അറസ്റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തിനെയും തടയുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു.

author-image
Priya
New Update
സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു:  പൃഥ്വി ഷായ്ക്കും സുഹൃത്തിനും നേരെ ആക്രമണം, യുവതി അറസ്റ്റില്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തിനെയും തടയുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു.

സപ്ന ഗില്‍ ആണ് ഒഡിശ്വര പോലീസ് അറസ്റ്റ് ചെയ്തത്.സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിച്ചതിനെ തുടര്‍ന്ന് സപ്നയും സുഹൃത്തുക്കളും ചേര്‍ന്നാണ് പൃഥ്വി ഷായെയും സുഹൃത്തിനെയും തടയുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവ് പരാതി നല്‍കിയതോടെ എട്ട് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.അതേസമയം, പൃഥ്വിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ ആണ് ആക്രമിച്ചതെന്നും സംഭവ സമയത്ത് പൃഥ്വിയുടെ കൈയില്‍ ഒരു വടിയുണ്ടായിരുന്നുവെന്നും സപ്ന ഗില്ലിന്റെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത സപ്നയെ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോയിട്ടില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു.പൃഥ്വിയുടെ സുഹൃത്താണ് സപ്നയെയും സുഹൃത്തുക്കളെയും ആദ്യം ആക്രമിച്ചതെന്നും ഈ സമയം വടി ഉപയോഗിച്ച് പൃഥ്വിയും ആക്രമിക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.

സപ്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്താണ് പരാതിക്ക് ആസ്പദമായ സംഭവംമുണ്ടായത്.

സാന്ദാക്രൂസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ വന്ന് സെല്‍ഫി എടുത്തോട്ടെ എന്ന് പൃഥ്വി ഷായോട് ചോദിച്ചിരുന്നു.

ആദ്യം വന്ന രണ്ടുപേര്‍ക്കൊപ്പം സെല്‍ഫി എടുത്തെങ്കിലും പിന്നീട് ഇതേ ആളുകള്‍ വേറെ ചിലരെ കൂട്ടി എത്തി സെല്‍ഫി എടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

prithvi shaws