വൈകിട്ട് അഞ്ച് മണി മുതൽ കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം

author-image
Hiba
New Update
വൈകിട്ട് അഞ്ച് മണി മുതൽ കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി പോരാട്ട വേദിയായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതലാണു കാണികൾക്കു പ്രവേശനം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ (www.insider.in) എന്ന സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈനായി കലൂർ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസ് കൗണ്ടറിൽ നിന്നു ടിക്കറ്റുകൾ ലഭ്യതയനുസരിച്ചു നേരിട്ടും വാങ്ങാം.

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കു സീസൺ ടിക്കറ്റ് എടുത്താൽ 25% ഇളവും ലഭിക്കും. നിപ്പ നിയന്ത്രണ വിധേയമായെങ്കിലും സുരക്ഷ പരിഗണിച്ചു മാസ്ക് ധരിച്ചു സ്റ്റേഡിയത്തിൽ എത്തണമെന്നാണു ബ്ലാസ്റ്റേഴ്സ് ടീമിന്റെ അഭ്യർഥന.

jawaharlal nehru stadium kerala kaloor