ഹാ കഷ്ടം ഇന്ത്യ വീണു! മിന്നും വിജയവുമായി ഓസ്‌ട്രേലിയ

By Web Desk.11 02 2024

imran-azhar

 

 

 


ബെനോനി: ഫൈനലില്‍ ഇന്ത്യ തോല്‍വി സമ്മതിച്ചു; ഓസ്‌ട്രേലിയ ജേതാക്കള്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ നേടിയത് 79 റണ്‍സിന്റെ തിളങ്ങുന്ന വിജയം.

 

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സെടുത്തു പുറത്തായി. അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ നാലാം കിരീടമാണിത്.

 

77 പന്തുകള്‍ നേരിട്ട് 47 റണ്‍സെടുത്ത ആദര്‍ശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയ്ക്കായി മഹ്‌ലി ബേഡ്മാന്‍, റാഫ് മക്മിലന്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

ഇന്ത്യന്‍ നിരയില്‍ മുരുകന്‍ അഭിഷേക് (46 പന്തില്‍ 42), മുഷീര്‍ ഖാന്‍ (33 പന്തില്‍ 22), നമന്‍ തിവാരി (35 പന്തില്‍ 14) എന്നിവരാണ് ആദര്‍ശ് സിങ്ങിനെ കൂടാതെ രണ്ടക്കം കടന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍.

 

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയോടു തോല്‍ക്കുന്നത്. നേരത്തെ രണ്ടു തവണ ഇന്ത്യയ്ക്കായിരുന്നു വിജയം.

 

നേരത്തെ ഓസ്‌ട്രേലിയ 254 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു.

 

അര്‍ധ സെഞ്ചറി നേടിയ ഹര്‍സജ് സിങ്ങാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്‌ബെന്‍ (66 പന്തില്‍ 48), ഹാരി ഡിക്‌സന്‍ (56 പന്തില്‍ 42), ഒലിവര്‍ പീക്ക് (43 പന്തില്‍ 46) എന്നിവരും ഓസ്‌ട്രേലിയയ്ക്കായി തിളങ്ങി. നമന്‍ തിവാരി രണ്ടും സൗമി പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

 

 

OTHER SECTIONS