നാണംകെട്ട തോല്‍വി; അമ്പരപ്പിക്കുന്ന വിജയം

ഏകദിന ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ തറപറ്റിച്ച് ഓസ്‌ട്രേലിയ. 309 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

author-image
Web Desk
New Update
നാണംകെട്ട തോല്‍വി; അമ്പരപ്പിക്കുന്ന വിജയം

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ തറപറ്റിച്ച് ഓസ്‌ട്രേലിയ. 309 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 8 വിക്കറ്റിന് 399 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാന്‍ഡ്‌സ് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 21 ഓവറില്‍ 90 റണ്‍സിന് എല്ലാവരും പുറത്തായി.

ഗ്ലെന്‍ മാക്‌സ് വെല്‍ (106), ഡേവിഡ് വാര്‍ണര്‍ (104) എന്നിവരുടെ സെഞ്ച്വറികളും ആദം സാംബയുടെ നാല് വിക്കറ്റുമാണ് ഓസ്‌ട്രേലിയയെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചത്.

 

 

cricket australia netherlands world cup cricket