/kalakaumudi/media/post_banners/95f7ada77a353c6e5b2a04110e4b21bcdb8cd8c6304d0fe6495112bed7fd9920.jpg)
ധരംശാല: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്‍ഡ് പൊരുതിതോറ്റു. റെക്കോര്‍ഡ് റണ്‍ചേസില്‍, 389 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ്, 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തിലെ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയെയും (28), വില്‍ യങിനെയും(32) നഷ്ടമായി. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയും (89 പന്തില്‍ 116), ഡാരില്‍ മിച്ചലിന്റെയും(51 പന്തില്‍ 54) ജിമ്മി നീഷാമിന്റെയും(39 പന്തില്‍ 58) അര്‍ധസെഞ്ചുറികളുമാണ് 'തിളക്കമാര്‍ന്ന തോല്‍വി' സമ്മാനിച്ചത്!
ഓസീസിനായി ആദം സാപം 74 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ട്രാവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) ഗ്ലെന്‍ മാക്സ്വെല്‍ (24 പന്തില്‍ 41), ജോഷ് ഇന്‍ഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍ (14 പന്തില്‍ 37) എന്നിവരുടെ ഇന്നിംഗ്‌സുകളുടെ കരുത്തിലാണ് 388 റണ്‍സെടുത്തത്.