കിവിപ്പടയെ തകര്‍ത്ത് ഓസീസ്; ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്് ആധികാരിക വിജയം

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ.

author-image
Athira
New Update
കിവിപ്പടയെ തകര്‍ത്ത് ഓസീസ്; ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്് ആധികാരിക വിജയം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ടെസ്റ്റില്‍ 172 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 369 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്സ് 196 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ ലിയോണ് ആണ് ഓസീസിനെ വിജയത്തിലേക്ക് എത്തിച്ചത്. ഒന്നാം ഇന്നിങ്സില്‍ ലിയോണ്‍ നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി താരം പത്ത് വിക്കറ്റുകളാണ് നേടിയത്.

രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ് മത്സരം ആരംഭിച്ചത്. 258 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ കിവികള്‍ക്ക് വേണ്ടി രചിന്‍ രവീന്ദ്ര അര്‍ധ സെഞ്ച്വറി എടുത്തു. 105 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും ഒരു സിക്സുമടക്കം 59 റണ്‍സെടുത്ത രചിനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 38 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 26 റണ്‍സെടുത്ത സ്‌കോട്ട് കുഗ്ലെജിനും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായില്ല.

വില്‍ യങ് (15), മാറ്റ് ഹെന്റി (14) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. ടോം ലഥാം (8), കെയ്ന്‍ വില്യംസണ്‍ (9), ടോം ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്സ് (1), ടിം സൗത്തി (7), വില്‍ ഒറൗര്‍ക്ക് (0*) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ ട്രാവിസ് ഹെഡും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

 

 

 

 

sports updates sports news Latest News