ക്യാരി-സ്റ്റാര്‍ സഖ്യം അടിച്ചുതകര്‍ത്തു; ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

സറ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെയെത്തി കമ്മിന്‍സ് (5) മടങ്ങിയതോടെ ഓസീസ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ക്യാരിയുടെ ഇന്നിംഗ്സില്‍ എട്ട് ബൗണ്ടറികളുണ്ടായിരുന്നു. ജഡേജയ്ക്ക് പുറമെ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

author-image
Web Desk
New Update
ക്യാരി-സ്റ്റാര്‍ സഖ്യം അടിച്ചുതകര്‍ത്തു; ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 444 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗില്‍ ഓസ്‌ട്രേലിയ എട്ടിന് 270 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 173 റണ്‍സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.

പുറത്താവാതെ 66 റണ്‍സെടുത്ത അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക് (41), മര്‍നസ് ലബുഷെയ്ന്‍ (41) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായിരുന്നു. അജിന്‍ക്യ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

നാലിന് 123 എന്ന നിലയിലാണ് ഓസീസ് നാലാംദിനം ആരംഭിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (41), കാമറൂണ്‍ ഗ്രീന്‍ (25) എന്നിവുടെ വിക്കറ്റുകളും ഓസീസിന് ഇന്ന് നഷ്ടമായി. ലബുഷെയ്നെ ഉമേഷ് യാദവ് സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ചു. ഗ്രീന്‍ ജഡേജയുടെ പന്തില്‍ ബൗള്‍ഡായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന് സ്റ്റാര്‍ക്ക് - ക്യാരി സഖ്യമാണ് ഓസീസിനെ ലീഡുയര്‍ത്താന്‍ സഹായിച്ചത്. 93 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

സറ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെയെത്തി കമ്മിന്‍സ് (5) മടങ്ങിയതോടെ ഓസീസ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ക്യാരിയുടെ ഇന്നിംഗ്സില്‍ എട്ട് ബൗണ്ടറികളുണ്ടായിരുന്നു. ജഡേജയ്ക്ക് പുറമെ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

india cricket australia wtc final 2023