ക്രിക്കറ്റ് ഇതിഹാസത്തിന്, പിറന്നാല്‍ ദിനത്തില്‍ ഓസ്‌ട്രേലിയയുടെ വേറിട്ട ആദരം

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 1989 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്, 2013 ല്‍ ക്രിക്കറ്റിനോട് വിടപറയുന്നതുവരെ ഈ ഇതിഹാസ താരം കൈയെത്തി പിടിക്കാത്ത ബാറ്റിംഗ് റെക്കോഡുകള്‍ കുറവാണ്.

author-image
Web Desk
New Update
ക്രിക്കറ്റ് ഇതിഹാസത്തിന്, പിറന്നാല്‍ ദിനത്തില്‍ ഓസ്‌ട്രേലിയയുടെ വേറിട്ട ആദരം

എസ് എല്‍ ശ്യാം

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 1989 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച്, 2013 ല്‍ ക്രിക്കറ്റിനോട് വിടപറയുന്നതുവരെ ഈ ഇതിഹാസ താരം കൈയെത്തി പിടിക്കാത്ത ബാറ്റിംഗ് റെക്കോഡുകള്‍ കുറവാണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നും ക്രിക്കറ്റ് ദൈവമെന്നുമെല്ലാം വിശേഷിപ്പിക്കുന്ന താരം ജീവിതത്തിലും അര്‍ദ്ധ സെഞ്ച്വറി തികച്ചു.

ക്രിക്കറ്റ് ഇതിഹാസത്തിന് ഓസ്‌ട്രേലിയയുടെ ആദരം. ലോകത്തിലെ അതിപ്രശസ്ത ക്രിക്കറ്റ് മൈതാനങ്ങളില്‍ ഒന്നായ ഓസ്‌ട്രേലിയയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എസ് സി ജി) ക്രിക്കറ്റ് ദൈവത്തിന്റെ അമ്പതാം പിറന്നാള്‍ പ്രമാണിച്ച് 'സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള കവാടം ' തിങ്കളാഴ്ച തുറന്നു. ഒപ്പം വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം 'ബ്രയാന്‍ ലാറ ഗേറ്റും ' തുറന്നു.

അതിനിടെ, സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡും. 50-ാം ജന്മദിനത്തില്‍ മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരമാണ് സച്ചിന് ലഭിച്ചത്. ഐതിഹാസികമായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാന്‍ഡിനാണ് ചടങ്ങില്‍ തെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ് എന്ന് പുനഃര്‍നാമകരണം ചെയ്തത്.

 

cricket sachin tendulkar australia