താലിബാന്റെ സ്ത്രീവിലക്കില്‍ പ്രതിഷേധം: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയയുടെ പിന്മാറ്റം.

author-image
Priya
New Update
താലിബാന്റെ സ്ത്രീവിലക്കില്‍ പ്രതിഷേധം: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയ

മെല്‍ബണ്‍: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഓസ്ട്രേലിയയുടെ പിന്മാറ്റം.

യുഎഇയില്‍ വെച്ച് മാര്‍ച്ചില്‍ മത്സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. താലിബാന്‍ ഭരണകൂടം വിദ്യാഭ്യാസം, ജോലി തുടങ്ങിയ രംഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കായികമേഖലയിലും സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആ രാജ്യവുമായി കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

അഫ്ഗാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബന്ധം തുടരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവിച്ചു.

afghanistan australia odi series