ഓസീസിന് ആശ്വാസം; നാലാം ടെസ്റ്റ് സമനില, ആഷസ് കിരീടം നിലനിര്‍ത്തി

ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് ഈ പരമ്പരയില്‍ സമനില നേടാന്‍ കഴിയും. എന്നാല്‍ നിലവിലെ ചാംപ്യന്‍മാരായ ഓസീസിന് കിരീടം നഷ്ടമാകില്ല.

author-image
Greeshma Rakesh
New Update
ഓസീസിന് ആശ്വാസം; നാലാം ടെസ്റ്റ് സമനില, ആഷസ് കിരീടം നിലനിര്‍ത്തി

 

മാഞ്ചസ്റ്റര്‍: തിമിര്‍ത്തുപെയ്ത മഴ അവസാന ദിവസവും കളിമുടക്കിയതോടെ ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 5ന് 214 എന്ന നിലയിലായിരുന്നു. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് അവസാനദിനം ഒരു പന്തുപോലും എറിയാതെ മത്സരം അവസാനിക്കുകയായിരുന്നു.

 

ഇതോടെ ആഷസ് കിരീടം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിനു നഷ്ടമായത്.അതെസമയം പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തുകയും ചെയ്തു. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് ഈ പരമ്പരയില്‍ സമനില നേടാന്‍ കഴിയും. എന്നാല്‍ നിലവിലെ ചാംപ്യന്‍മാരായ ഓസീസിന് കിരീടം നഷ്ടമാകില്ല.

 

icc world test championship Ashes Test Cricket Series England Cricket Team Australian Cricket Team