ഓസ്‌ട്രേലിയക്ക് മുന്നില്‍ രണ്ടാം പകുതിയില്‍ തളര്‍ന്ന് ഇന്ത്യ....

ഒന്നാം പകുതിയിലെ പ്രകടനമോര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാം; രണ്ടാം പകുതിയിലെ പ്രകടനത്തില്‍ നിരാശപ്പെടാം!

author-image
Athira
New Update
ഓസ്‌ട്രേലിയക്ക് മുന്നില്‍ രണ്ടാം പകുതിയില്‍ തളര്‍ന്ന് ഇന്ത്യ....

അല്‍ റയാന്‍; ഒന്നാം പകുതിയിലെ പ്രകടനമോര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാം; രണ്ടാം പകുതിയിലെ പ്രകടനത്തില്‍ നിരാശപ്പെടാം! ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി . ബി ഗ്രൂപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉസ്‌ബെക്കിസ്താനെ 18നാണ് നേരിടുന്നത്.

ഫിഫ റാങ്കിങ്ങില്‍ 25ാം സ്ഥാനത്തുള്ള എതിരാളികള്‍ക്കെതിരെ ശനിയാഴ്ച 2-0നായിരുന്നു ഇന്ത്യയുടെ തോല്‍വി. ഹാഫ് ടൈം വരെ ചെറുത്തുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് 2 ഗോളും വഴങ്ങിയത്. 50ാം മിനിറ്റില്‍ ജാക്‌സണ്‍ ഇര്‍വിനും 73ാം മിനിറ്റില്‍ ജോര്‍ദാന്‍ ബോസും ലക്ഷ്യം കണ്ടു. 18ന് ഉസ്‌ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

16ാം മിനിറ്റില്‍ നിഖില്‍ പൂജാരിയുടെ ക്രോസില്‍ നിന്നുള്ള സുനില്‍ ഛേത്രിയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തിന് പുറത്തേക്കു പോയപ്പോള്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലെത്തിയ ഇന്ത്യന്‍ ആരാധകര്‍ തലയില്‍ കൈവച്ചു പോയി. പിന്നാലെ ഓസ്‌ട്രേലിയ കളിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നു. എന്നാല്‍ പ്രതിരോധത്തിലേക്കു മാത്രമായി ചുരുങ്ങിയതോടെ ഓസ്‌ട്രേലിയന്‍ പകുതിയിലേക്കുള്ള മുന്നേറ്റങ്ങള്‍ അപൂര്‍വമായി. ഇടയ്ക്കു കിട്ടിയ പന്തുകളില്‍ രണ്ടു പാസിനപ്പുറം മുന്നേറാന്‍ പലപ്പോഴും ഇന്ത്യയ്ക്കായില്ല.

ലോക ഫുട്‌ബോളിലെത്തന്നെ ഏറ്റവും ശാരീരികക്ഷമതയുള്ള ടീമുകളിലൊന്നായ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം പകുതിയിലും ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കുമോ എന്നതായിരുന്നു ആകാംക്ഷ. എന്നാല്‍ തുടക്കത്തില്‍ തന്നെ വന്ന നിര്‍ഭാഗ്യ ഗോളില്‍ ഇന്ത്യ തളര്‍ന്നു.

sports updates sports news Latest News