കിവീസിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ആവേശ ജയം

ആദ്യ ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് അവസാന പന്തില്‍ ജയം.

author-image
Athira
New Update
കിവീസിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ആവേശ ജയം

വെല്ലിംഗ്ടണ്‍: ആദ്യ ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് അവസാന പന്തില്‍ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 216 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ ഫോര്‍ അടിച്ചാണ് വിജയിച്ചത്. ഡേവിഡ് ആണ് അവസാന രണ്ട് ഓവറുകളില്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്.

24 റണ്‍സ് എടുത്ത ട്രാവിസ് ഹെഡും 20 പന്തില്‍ നിന്ന് 32 റണ്‍സ് എടുത്ത വാര്‍ണറും മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നല്‍കിയത്. ഡേവിഡ് 10 പന്തില്‍ 31 റണ്‍സ് എടുത്തും മിച്ച് മാര്‍ഷ് 44 പന്തില്‍ നിന്ന് 72 റണ്‍സ് എടുത്തും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്.

 

 

sports news Latest News sports updates