/kalakaumudi/media/post_banners/7c89cb92103533caee4e33700758ad34408d5189b899ae5cda5c94a0267e6dfb.jpg)
സിഡ്‌നി: ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ഓള്‍റൗണ്ടര്‍ ജെസ് ജൊനാസെനും ലെസ്ബിയന്‍ പങ്കാളി സാറാ വേര്‍ണും വിവാഹിതരായി. ജെസ് ജൊനാസന്‍ ആണ് 'ഉറ്റ സുഹൃത്തുമായുള്ള' വിവാഹത്തെക്കുറിച്ച് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
ഈ മാസം 6 ന് യുഎസിലെ ഹവായിലുള്ള ദ്വീപില്‍വച്ചായിരുന്നു ഇവര്‍ വിവാഹിതരായത്.'സര്‍പ്രൈസ്! മൂന്നാം തവണ ഭാഗ്യം തുണച്ചു, ഒടുവില്‍ എന്റെ ഉറ്റസുഹൃത്തിനെ വിവാഹം കഴിച്ചു. ഏപ്രില്‍ 6 ന് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.'' ജെസ് ജൊനാസെന്‍ ട്വിറ്ററില്‍ കുറിച്ചു.
2020 മേയില്‍ വിവാഹിതരാകാനാണ് ഇരുവരും ആദ്യം തീരുമാനിച്ചത്.എന്നാല്‍ കോവിഡിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഒരു തവണ കൂടി മാറ്റിവയ്‌ക്കേണ്ടി വന്നു. 2018 സെപ്റ്റംബറില്‍ ഇരുവരും വീട് വാങ്ങി ഒരുമിച്ച് താമസം തുടങ്ങിയിരുന്നു.
ഇടംകൈയ്യന്‍ സ്പിന്നറും മികച്ച ബാറ്ററുമായ ജൊനാസെന്‍ പത്തുവര്‍ഷത്തിലേറെയായി ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ടീമിലെ വിലയേറിയ താരമാണ്. 2020 ട്വന്റി20 ലോകകപ്പ്, 2022 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമുകളില്‍ അംഗമായിരുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">