/kalakaumudi/media/post_banners/c4f816daf294e73636c610a5d96cb46bd365c7455c73e3587e66b47d01f136cc.jpg)
മെല്‍ബണ്‍; സെര്‍ബിയന്‍ ഇതിഹാസവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് ഓസാട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വിജയ കുതിപ്പോടെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ടയ്‌ലര്‍ ഫ്രിറ്റ്‌സിനെ വീഴ്ത്തിയാണ് ജോക്കോവിച്ച് മുന്നേറിയത്. നാല് സെറ്റ് നീണ്ട ആദ്യ രണ്ട് സെറ്റിലും ടയ്‌ലര്‍ ഫ്രിറ്റ്‌സ് മുന്നേറി. പിന്നീടുള്ള രണ്ട് സെറ്റുകളിലും ഒരു പഴുതും അനുവഗിക്കാതെ ജോക്കോവിച്ച് മുന്നേറി. സ്‌കോര്‍; 76 , 46, 62, 63.
കരിയറിലെ 48ാം ഗ്രാന്‍ഡ് സ്ലാം സെമി പോരാട്ടത്തിലാണ് താരത്തിന്റെ മുന്നേറ്റം. 11ാം ഓസ്‌ട്രേലിയന്‍ ഓാപ്പണ്‍ കിരീടത്തിലേക്ക് രണ്ട് ജയം മാത്രമാണ് സെര്‍ബിയന്‍ മാസ്റ്റര്‍ക്ക് വേണ്ടത്. 12ാം സീഡായ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ മുമ്പ് കളിച്ചിട്ടുള്ള എല്ലാ മത്സരങ്ങളിലും ജോകോവിച്ച് പരാജയപ്പെടുത്തിയിട്ടുണ്ട്. എട്ട് തവണയാണ് അമേരിക്കന്‍ താരവുമായി ജോകോവിച്ച് കളിച്ചിരുന്നത്.