ചരിത്രം രചിച്ച് ബൊപ്പണ്ണ; 43-ാം വയസ്സില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം

ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി-ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (7-6 (7-0), 7-5) ബൊപ്പണ്ണയും പങ്കാളി ഓസ്ട്രേലിയയുടെ മാത്യു എബ്ദെനും കീഴടക്കിയത്.

author-image
Web Desk
New Update
ചരിത്രം രചിച്ച് ബൊപ്പണ്ണ; 43-ാം വയസ്സില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം

മെല്‍ബണ്‍: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി-ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (7-6 (7-0), 7-5) ബൊപ്പണ്ണയും പങ്കാളി ഓസ്ട്രേലിയയുടെ മാത്യു എബ്ദെനും കീഴടക്കിയത്.

ടെന്നീസിലെ ലോകറെക്കോഡിനും പദ്മശ്രീ നേട്ടത്തിനും പിന്നാലെയാണ് ചരിത്ര വിജയം ബൊപ്പണ്ണ സ്വന്തമാക്കിയത്. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ബൊപ്പണ്ണ.

പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാണ്ടര്‍ പെയ്‌സും മഹേഷ് ഭൂപതിയും ഇതിനു മുമ്പ് ഗ്രാന്‍സ്ലാം കിരീടം കിരീടം നേടിയ ഇന്ത്യക്കാര്‍. സാനിയ മിര്‍സയ്ക്കും ഡബിള്‍സ് കിരീടമുണ്ട്.

നേരത്തേ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ചരിത്ര നേട്ടവും 43കാരനായ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു.

australian open rohan bopanna sports grand slam