ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഗ്രാന്‍ഡ്സ്ലാം പോരാട്ടത്തിനൊരുങ്ങി മെവ്ദേവും സിന്നറും

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീട പോരാട്ടത്തിനൊരുങ്ങി റഷ്യയുടെ ഡാനിയേല്‍ മെവ്ദേവും ഇറ്റലിയുടെ യാനിക് സിന്നറും.

author-image
Athira
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഗ്രാന്‍ഡ്സ്ലാം പോരാട്ടത്തിനൊരുങ്ങി മെവ്ദേവും സിന്നറും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീട പോരാട്ടത്തിനൊരുങ്ങി റഷ്യയുടെ ഡാനിയേല്‍ മെവ്ദേവും ഇറ്റലിയുടെ യാനിക് സിന്നറും. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് പ്രവേശിച്ചെന്ന മികവ് സിന്നറിനുണ്ട്. ഇതാദ്യമായാണ് ഒരു ഇറ്റാലിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കളിക്കുന്നത്. സിന്നറിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലുമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്നത്.

 

ജര്‍മ്മന്‍ താരമായ അലക്‌സാണ്ടര്‍ സ്വരേവിനെ മറികടന്നാണ് മെവ്ദേവ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മെവ്ദേവ് പരാജയപ്പെട്ടിരുന്നു. യുഎസ് ഓപ്പണില്‍ ഒരു കിരീടം മാത്രമാണ് മെവ്ദേവിന് നേടാനായത്. മെവ്‌ദേവിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണുമാണ് ഇന്ന് നടക്കുന്നത്.

news updates sports news Latest News